ചിറ്റൂരില്‍ സമാന്തര റോഡ് വേണം

Posted on: 15 Sep 2015ചേരാനെല്ലൂര്‍: വീതി കുറവ് മൂലം യാത്രാക്ലേശം നേരിടുന്ന ചിറ്റൂര്‍ പ്രദേശത്തേക്ക് സമാന്തര റോഡ് വേണമെന്ന് ആവശ്യം. കഴിഞ്ഞദിവസം ചേരാനെല്ലൂരെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനവും നല്‍കി. പുതിയ റോഡിനായി ചിറ്റൂര്‍ ജനകീയ സമിതി തയ്യാറാക്കിയ രൂപരേഖയും സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സുരേഷ് ബാബു, ഫാ.ഷിനോജ് റാഫേല്‍, പി.വി.ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

More Citizen News - Ernakulam