സംസ്‌കൃത ഭാഷയില്‍ ഓണ്‍ലൈന്‍ ദിനപത്രവുമായി അധ്യാപകര്‍

Posted on: 15 Sep 2015കൊച്ചി: കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്‌കൃത ഭാഷയില്‍ ആദ്യ ഓണ്‍ലൈന്‍ ദിനപത്രമൊരുങ്ങുന്നു. 'സമ്പ്രതി വാര്‍ത്ത' എന്ന പേരിലുള്ള ഓണ്‍ലൈന്‍ പത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച 2.30 ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ നിര്‍വഹിക്കും. സംസ്‌കൃത ഭാരതിയുടെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ ദിനപത്രം പുറത്തിറക്കുന്നത്.

More Citizen News - Ernakulam