വിശ്വകര്‍മ ദിനാഘോഷം 17ന്‌

Posted on: 15 Sep 2015കൊച്ചി: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി (വി.എസ്. എസ്.) എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ ദിനാഘോഷം വ്യാഴാഴ്ച ആലുവയില്‍ നടക്കും. 4.30ന് ആലുവ ടൗണ്‍ഹാളില്‍ സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും.
നടി കവിയൂര്‍ പൊന്നമ്മ മുഖ്യാതിഥിയാവും. സാംസ്‌കാരിക സമ്മേളനം സ്വാഗത സംഘം കണ്‍വീനറായ പി.കെ. സുബ്രഹ്മണ്യന്‍ സ്വാഗതപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ പി.കെ. സുബ്രഹ്മണ്യന്‍, എം.എസ്. ചന്ദ്രശേഖരന്‍, ടി.എന്‍. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam