ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടം: പ്രതികള്‍ക്ക് ജാമ്യം

Posted on: 15 Sep 2015കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ അറസ്റ്റിലായിരുന്ന രണ്ട് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. കുമ്പളങ്ങി സ്വദേശിയായ സിജു എന്ന കുര്യാക്കോസ് (38), ജോണി (50) എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപയ്ക്കും അതിനു തുല്യമായ രണ്ടാള്‍ ജാമ്യത്തിലുമാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കഴിഞ്ഞ ഓണനാളിലാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ടപകടം ഉണ്ടായത്. അപകടത്തില്‍ 11 പേര്‍ മരിച്ചിരുന്നു.

More Citizen News - Ernakulam