ഹജ്ജിലൂടെ നിറവേറുന്നത് ജീവിതാഭിലാഷം-തങ്ങള്‍

Posted on: 15 Sep 2015നെടുമ്പാശ്ശേരി: വിശ്വാസികളുടെ ജീവിത അഭിലാഷമാണ് ഹജ്ജ് കര്‍മത്തിലൂടെ സഫലീകരിക്കപ്പെടുന്നതെന്ന്്് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകരുടെ യാത്രയയപ്പ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിലൂടെ ഓരോരുത്തരും മനസ്സും ശരീരവും ശുദ്ധീകരിക്കുന്നു. ത്യാഗസ്മരണകള്‍ ഉണര്‍ത്തുന്നതോടൊപ്പം തുടര്‍ന്നുള്ള സ്വന്തം ജീവിതത്തിലും അത് പകര്‍ത്താന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


More Citizen News - Ernakulam