പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: 15 Sep 2015പള്ളിക്കര: വെല്‍ഫെയര്‍ പാര്‍ട്ടി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും പഞ്ചായത്ത് പരിധിയില്‍ തന്നെ ഭൂമി നല്‍കുക, കുമാരപുരം ഗവണ്‍മെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കുന്നത്തുനാട് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മോറക്കാലയില്‍ നിന്നും ആരഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് നടന്ന ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ഭൂസമര സമിതി നേതാവ് ബാബു വേങ്ങൂര്‍, സക്കരിയ പള്ളിക്കര, മറിയംബീവി, ഹഫ്‌സ മുവാറ്റുപുഴ അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Ernakulam