അപ്പാട്ടമ്പലത്തില്‍ ഭാഗവത സപ്താഹയജ്ഞം 20 ന് തുടങ്ങും

Posted on: 15 Sep 2015പിറവം: രാമമംഗലം അപ്പാട്ടമ്പലത്തില്‍ നാലാമത് ഭാഗവത സപ്താഹ യജ്ഞം 20 ന് തുടങ്ങും.
വള്ളംകുളം അനില്‍ നാരായണനാണ് യജ്ഞാചാര്യന്‍. ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ ഓണക്കൂര്‍ ഹരിശ്രീ നാരായണീയ സമിതിയുടെ നാരായണീയ പാരായണമുണ്ട്. വൈകീട്ട് 7 ന് മേല്‍ശാന്തി കേശവദാസന്‍ നമ്പൂതിരി യജ്ഞശാലയില്‍ ദീപം തെളിക്കും.
ക്ഷേത്രസമിതി കണ്‍വീനര്‍ സി.കെ. ഹരിഹരന്‍ ആചാര്യവരണം നടത്തും.
രാമമംഗലം എന്‍.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ് സുമതി രാധാകൃഷ്ണന്‍ ഗ്രന്ഥ സമര്‍പ്പണം നടത്തും. തുടര്‍ന്ന് യജ്ഞാചാര്യന്‍ അനില്‍ നാരായണന്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.
21ന് രാവിലെ ഗണപതി ഹോമം, ഗ്രന്ഥ നമസ്‌കാരം, വിഷ്ണു സഹസ്രനാമ ജപം എന്നിവയോടെ യജ്ഞ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് അന്നദാനം യജ്ഞദിവസങ്ങളില്‍ ദിവസവും വൈകീട്ട് 7ന് ഭാഗവത പ്രഭാഷണവുമുണ്ട്. ശ്രീകൃഷ്ണ അവതാരപൂജ നടക്കുന്ന 23ന് രാവിലെ 11ന് ഉണ്ണിയൂട്ട്,
വൈകീട്ട് 5.30ന് വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവയുണ്ട്. 25ന് രാവിലെ 11നാണ് രുക്മിണീസ്വയംവരം .യജ്ഞം 27ന് ഉച്ചയ്ക്ക് അവഭൃഥ സ്‌നാനത്തോടെ സമാപിക്കും.

More Citizen News - Ernakulam