കൂത്താട്ടുകുളത്ത് പോലീസ്‌ േസ്റ്റഷന്‍ മാര്‍ച്ച് ഇന്ന്

Posted on: 15 Sep 2015കൂത്താട്ടുകുളം: കേരള പുലയര്‍ മഹാസഭ കൂത്താട്ടുകുളം ചോരക്കുഴി ശാഖാ ഭാരവാഹികളെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൂത്താട്ടുകുളം പോലീസ്‌ േസ്റ്റഷനിേലക്ക് ചൊവ്വാഴ്ച മാര്‍ച്ച് നടക്കും.
കഴിഞ്ഞ ആഗസ്റ്റ് 6 ന് കൂത്താട്ടുകുളം മാരുതിക്കവലയ്ക്ക് സമീപമാണ് ഭാരവാഹികളുടെ നേരെ ആക്രമണം ഉണ്ടായത്. ശാഖാ സെക്രട്ടറി ശരത് സാബു, ഖജാന്‍ജി സലീഷ് സാബു എന്നിവരെയാണ് ആക്രമിച്ചത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് കെ.പി.എം.എസ്. ആരോപിക്കുന്നു.
പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പോലീസ്‌ േസ്റ്റഷന്‍ മാര്‍ച്ച് നടത്തുന്നതെന്ന് കെ.പി.എം.എസ്. ഭാരവാഹികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10 ന് കൂത്താട്ടുകുളം രാമപുരം കവലയില്‍ നിന്ന് പോലീസ്‌ േസ്റ്റഷന്‍ മാര്‍ച്ച് ആരംഭിക്കും. കെ.പി.എം.എസ്. സംസ്ഥാന ഖജാന്‍ജി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam