പാലക്കുഴ ഭഗവതീ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

Posted on: 15 Sep 2015കൂത്താട്ടുകുളം: പാലക്കുഴ ഭഗവതീ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 20 ന് ആരംഭിക്കും. നീലംപേരൂര്‍ പുരുഷോത്തമദാസ് മുഖ്യകാര്‍മികത്വം വഹിക്കും. ഞായറാഴ്ച വൈകുന്നേരം 5 ന് വടക്കന്‍ പാലക്കുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും രഥഘോഷയാത്ര ആരംഭിക്കും.
തുടര്‍ന്ന് യജ്ഞാചാര്യനും മറ്റ് വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം നല്കും. നീലംപേരൂര്‍ പുരുഷോത്തമദാസ് ഭാഗവത മാഹാത്മ്യ പ്രസംഗം നടത്തും. തിങ്കളാഴ്ച രാവിലെ 6 ന് ഭദ്രദീപ പ്രകാശനവും ഗ്രന്ഥപൂജയും നടക്കും. ദിവസേന ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടും വൈകീട്ട് 7 ന് ഭജനയും പ്രഭാഷണവും നടക്കും. 24 ന് വൈകീട്ട് 5 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും 25 ന് രാവിലെ 10.30 ന് രുക്മിണി സ്വയംവരഘോഷയാത്രയും നടക്കും. മൂലക്ഷേത്രമായ കൊട്ടാരം സ്ഥാനസങ്കേതത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യയും വൈകീട്ട് 5.30 ന് സര്‍വൈശ്വരപൂജയും നടന്നു. 26 ന് രാവിലെ 10 ന് നവഗ്രഹപൂജ നടക്കും. 27 ന് രാവിലെ 10 ന് ഭാഗവതസമര്‍പ്പണം നടക്കും.

More Citizen News - Ernakulam