ഇടവക പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നു നല്‍കണം: വിശ്വാസ സംരക്ഷണ സമിതി

Posted on: 14 Sep 2015പോത്താനിക്കാട്: സഭയില്‍ പൂട്ടിക്കിടക്കുന്ന പള്ളികള്‍ അവ പടുത്തുയര്‍ത്തിയ ഇടവകക്കാര്‍ക്ക് തന്നെ തുറന്നുകൊടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് വിശ്വാസസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ആയങ്കര സെന്റ് ജോര്‍ജ് ബഥേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന 97-ാമത് അഖില മലങ്കര പ്രാര്‍ഥനായജ്ഞത്തില്‍ പ്രസിഡന്റ് ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയാണ് ആവശ്യമുന്നയിച്ചത്.
സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായ ഷെവലിയര്‍മാരായ ഉമ്മച്ചന്‍ വെങ്കിടത്ത്, മോന്‍സി വാവച്ചന്‍, കെ.ഒ. ഏലിയാസ്, വികാരി എല്‍ദോസ് നമ്മനാലി, മാത്യു ആദായി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam