ഭൂമി കൈയേറി നിര്‍മാണത്തിന് ശ്രമമെന്ന് പരാതി

Posted on: 14 Sep 2015കൊച്ചി: സ്വകാര്യ കമ്പനി ഭൂമി കൈയേറി അനധികൃത നിര്‍മാണത്തിനൊരുങ്ങുന്നതായി പരാതി. കലൂര്‍ സ്റ്റേഡിയത്തിന് എതിര്‍വശമുള്ള ഹൗസിങ് ബോര്‍ഡിന്റെ വസന്ത് നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ സ്ഥലമാണ് കൈയേറിയത്. വസന്ത് നഗര്‍ അലോട്ടേഴ്‌സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കൈയേറിയ സ്ഥലത്ത്
അനധികൃതമായി ഗേറ്റ് സ്ഥാപിച്ച് കാര്‍ സര്‍വീസിംഗ് ആന്‍ഡ് പെയിന്റിംഗ് സെന്റര്‍ തുടങ്ങാനാണ് കന്പനിയുടെ ശ്രമം. കലൂര്‍ വസന്ത് നഗറിലെ ഹൗസിങ് ബോര്‍ഡിന്റെ 210 ഫ്ലറ്റുകളിലേക്കുള്ള സ്‌കീം റോഡിലെ അതിര്‍ത്തിയിലെ മതില്‍ അനധികൃതമായി പൊളിച്ചാണ് ഗേറ്റ് സ്ഥാപിക്കാനുള്ള നിര്‍മാണം കമ്പനി തുടങ്ങിയിരിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. റവന്യൂ രേഖകളിലും കോര്‍പ്പറേഷന്‍ പ്ലാനുകളിലും ഈ സ്ഥലം ഹൗസിങ് ബോര്‍ഡ് വകയാണെന്ന് വ്യക്തമാണെന്നും പരാതിക്കാര്‍ പറഞ്ഞു. വസന്ത് നഗര്‍ സ്‌കീമിന്റെ ഭാഗമായ മൂന്ന് മീറ്റര്‍ വീതിയിലെ ഭൂമി കൈയേറ്റത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കമ്പനി ഭീഷണിയുയര്‍ത്തിയതായും പരാതിക്കാര്‍ ആരോപിച്ചു.

More Citizen News - Ernakulam