എറണാകുളം കരയോഗത്തിന്റെ പുരാണ സാഹിത്യ-കലാ മത്സരങ്ങള്‍ ആരംഭിച്ചു

Posted on: 14 Sep 2015കൊച്ചി: എറണാകുളം കരയോഗത്തിന്റെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുരാണ സാഹിത്യ കലാ മത്സരങ്ങള്‍ ആരംഭിച്ചു. കരയോഗം അധ്യക്ഷന്‍ കെ.പി.കെ. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. രാമചന്ദ്രന്‍, കെ.ആര്‍. വേണുഗോപാല്‍, കെ. രാജഗോപാല്‍, ആലപ്പാട്ട് മുരളീധരന്‍, കെ. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. ഒക്ടോബര്‍ 23ന് ടി.ഡി.എം. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

More Citizen News - Ernakulam