ഭാഗവത സപ്താഹ ഘോഷയാത്ര നടത്തി

Posted on: 14 Sep 2015കൊച്ചി: മാമല-മുരിയമംഗലം സ്വയംഭൂ നരസിംഹ സ്വാമി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 15-ാമത് ഭാഗവത സപ്താഹത്തിന്റെ ഭാഗമായി ഘോഷയാത്ര നടത്തി. സപ്താഹ വേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും വഹിച്ചായിരുന്നു ഘോഷയാത്ര. കല്യാണ്‍ സില്‍ക്‌സ് എം.ഡി. ടി.എസ്. പട്ടാഭിരാമനും ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും ചേര്‍ന്ന് എറണാകുളം ശിവക്ഷേത്രത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കരയോഗം ജനറല്‍ സെക്രട്ടറി രാമചന്ദ്രനും എറണാകുളം ശിവക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അഡ്വ. ബാലഗോപാലും ചേര്‍ന്ന് ഉദ്ഘാടകര്‍ക്ക് ഉപഹാരം നല്‍കി. അഡ്വ.എ.ടി. അനില്‍കുമാര്‍ സംസാരിച്ചു.
വിഗ്രഹ ഘോഷയാത്ര എറണാകുളം ടി.ഡി. അമ്പലം, കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രം, കടവന്ത്ര കവലക്കല്‍ നരസിംഹസ്വാമി ക്ഷേത്രം, പൊന്നുരുന്നി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എരൂര്‍ പിഷാരിക്കോവില്‍, എരൂര്‍ മുതുകുളങ്ങറ സന്താന ഗോപാല ക്ഷേത്രം, പുല്ലുകാട്ട് വെളി നരസിംഹസ്വാമി ക്ഷേത്രം, നടക്കാവ് ഭഗവതി ക്ഷേത്രം, പെരുമ്പള്ളി നരസിംഹസ്വാമി ക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തില്‍ എത്തി ച്ചേര്‍ന്നു.

More Citizen News - Ernakulam