പാലേലി റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം

Posted on: 14 Sep 2015കാലടി: ശ്രീമൂലനഗരം പാലേലി റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു. ഓണാഘോഷവും ഇതോടൊപ്പം നടത്തി.
പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.പി. ചെറിയാന്‍ അധ്യക്ഷനായി. ശ്രീമൂലനഗരം പൊന്നന്‍ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എന്‍.സി. ഉഷാകുമാരി, കെ.എ. പീറ്റര്‍, കെ.എം. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എം.പി. ചെറിയാന് !(പ്രസി.), കെ.എം. ഖാദര്‍ (വൈ.പ്രസി.), വി.എസ്. സതീശന്‍ !(സെക്ര.), കെ.വി. ദാസന്‍ !(ജോ. സെക്ര.), എം.പി. സുധീഷ് കുമാര് !(ഖജാ.)

More Citizen News - Ernakulam