മാഞ്ഞാലിയിലെ മലിനീകരണം; നാളെ പഞ്ചായത്തില്‍ യോഗം

Posted on: 14 Sep 2015കരുമാല്ലൂര്‍: മാഞ്ഞാലി മാവിന്‍ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍നിന്ന് മാലിന്യം പുറംതള്ളുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ ചൊവ്വാഴ്ച കരുമാല്ലൂര്‍ പഞ്ചായത്തില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗംചേരും. പ്രദേശത്തെ വാര്‍ഡ്‌മെമ്പര്‍മാര്‍, സമരസമിതി പ്രതിനിധികള്‍, വര്‍ക്ക്‌ഷോപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
വാഹനങ്ങള്‍ കഴുകി വില്‍പ്പന നടത്താനുള്ള ലൈസന്‍സിന്റെ മറവില്‍ െപയിന്റിങ് ഉള്‍പ്പടെയുള്ള പണികള്‍ നടത്തുന്നുവെന്നാണ് ജനകീയസമിതിയുടെ ആരോപണം. ജനവാസമേഖലയില്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനം മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് കരുമാല്ലൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ. ഉള്‍െപ്പടെയുള്ള സംഘടനകളും പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. ജനവാസ മേഖലയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതൃത്വവും. പഞ്ചായത്ത് സ്റ്റോപ്പ്‌മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തനം തുടരുന്ന സ്ഥാപനത്തിനെതിരെ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനാണ് ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.

More Citizen News - Ernakulam