പ്രവൃത്തിയിലെത്താത്ത വിശ്വാസവും പ്രാര്‍ത്ഥനയും നിരര്‍ത്ഥകം - ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍

Posted on: 14 Sep 2015കൊച്ചി: പ്രവൃത്തിയിലെത്താത്ത വിശ്വാസവും പ്രാര്‍ത്ഥനയും നിരര്‍ത്ഥകമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. അഭയമേകാന്‍ അവസരമൊരുക്കാനും പ്രത്യേകം പ്രാര്‍ത്ഥന വേണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വല്ലാര്‍പാടം തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടന്ന കാല്‍നട തീര്‍ത്ഥാടന യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വല്ലാര്‍പാടം തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കാല്‍നട തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജപമാല ചൊല്ലിയും ഗീതങ്ങള്‍ ആലപിച്ചുമാണ് തീര്‍ത്ഥാടന യാത്ര നടത്തിയത്. പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം ആര്‍ച്ച് ബിഷപ്പിന്റെ കൈകളില്‍ നിന്ന് പതാക ഏറ്റുവാങ്ങി. വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ മൂന്നരയ്ക്ക് അതിരൂപത വികാരി ജനറല്‍ ജോസഫ് പടിയാരംപറമ്പില്‍ യുവജനങ്ങള്‍ക്ക് ദീപശിഖ കൈമാറി. വല്ലാര്‍പാടം ബസ്ലിക്കയിലെത്തിയ തീര്‍ത്ഥാടന യാത്രയെ വല്ലാര്‍പാടം ബസ്ലിക്ക റെക്ടര്‍ േജാസഫ് തണ്ണിക്കോട്ടും കൊമ്പ്രേരിയ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. സി.എ.സി.യുടെ 100-ഓളം ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ദിവ്യബലി നടത്തി. ദിവ്യബലിക്ക് ശേഷം തീര്‍ത്ഥാടകരെ വല്ലാര്‍പാടം അമ്മയ്ക്ക് അടിമ കിടത്തുന്ന ചടങ്ങും നടന്നു.

More Citizen News - Ernakulam