തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ.യില്‍ ഉള്‍പ്പെടുത്തണം

Posted on: 14 Sep 2015കോതമംഗലം: അസംഘടിത മേഖലയില്‍ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ.എസ്.ഐ.യില്‍ തയ്യല്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേരള ആര്‍ട്ടിസാന്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോതമംഗലത്ത് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ഐ.എന്‍.ടി.യു.സി. റീജണല്‍ പ്രസിഡന്റ് അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്ര. ജി. മുരളി അധ്യക്ഷനായി. റോയി കെ. പോള്‍, കെ.എം. വര്‍ഗീസ്, എന്‍.ആര്‍. രാഘവന്‍ നായര്‍, പി.കെ. കുഞ്ഞ്, ടി.കെ. രാജു, സോണി മാത്യു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam