രജിമോന് വൃക്ക കിട്ടി; ചികിത്സയ്ക്ക് പണം വേണം

Posted on: 14 Sep 2015കടുങ്ങല്ലൂര്‍: വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സയ്ക്ക് സഹായം തേടുന്നു. കടുങ്ങല്ലൂര്‍ വടക്കേമുറി വീട്ടില്‍ രജിമോന് കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ വൃക്ക ലഭിച്ചു. എന്നാല്‍ തുടര്‍ ചികിത്സയ്ക്ക് പണം വേണം.
ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്താന്‍ രജിമോന് സ്വന്തം കിടപ്പിടം വരെ പണയപ്പെടുത്തേണ്ടി വന്നു. വൃക്ക ലഭിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയോളം വേണമെന്നാണ് ഡോക്ടര്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാനവാസ് ചെയര്‍മാനായും കിഴക്കേ കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് വാസു സെക്രട്ടറിയായും സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായങ്ങള്‍ ശേഖരിക്കാന്‍ എസ്.ബി.ടി. യുടെ മുപ്പത്തടം ശാഖയില്‍ 67284877445 ഐ.എഫ്.എസ്. കോഡ് എസ്.ബി.ടി.ആര്‍. 0000958 എന്ന നമ്പറില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.

More Citizen News - Ernakulam