തൊഴിലില്ലാതെയായ കമ്പനി ജോലിക്കാരന് കാരുണ്യയുടെ ഒരു കോടി

Posted on: 14 Sep 2015കരുമാല്ലൂര്‍: ജോലി ചെയ്യുന്ന കമ്പനി അടച്ചുപൂട്ടല്‍ ഭീഷണിയിലായതോടെ കുടുംബം പോറ്റാന്‍ വേറെ വഴിയില്ലാതെയായ ജോജോയെ തേടി കാരുണ്യ ദേവതയെത്തി.

കേരള സര്‍ക്കാറിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിക്കാണ് ജോജോ അര്‍ഹനായത് ശനിയാഴ്ച നറുെക്കടുത്ത കാരുണ്യ ഭാഗ്യക്കുറിയില്‍ കെ.ജെ.517617 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എടയാറിലുള്ള കമ്പനിയില്‍വച്ചാണ് ആലങ്ങാട് നീറിക്കോട് കൈത വളപ്പില്‍ ജോജോ ടിക്കറ്റെടുത്തത്.

ജോലിചെയ്യുന്ന ഓയില്‍ കമ്പനി ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.ജോജോ അടക്കം 23 തൊഴിലാളികള്‍ക്കാണ് തൊഴിലില്ലാതെയായിരിക്കുന്നത്. എങ്കിലും മിക്കവരും പതിവായി കമ്പനിയില്‍ വരുന്നുണ്ട്.ചിലരെല്ലാം മറ്റു പല ജോലികളും തിരഞ്ഞെടുത്തു.േലാട്ടറി കച്ചവടം തുടങ്ങിയ കാന്റീന്‍ ജീവനക്കാരനായ മണിയാണ് ശനിയാഴ്ച രാവിലെ ഈ ടിക്കറ്റ് ജോജോയ്ക്ക് വിറ്റത്. മുപ്പത്തടം ധന്യ ലോട്ടറി ഏജന്‍സിയില്‍നിന്നുമാണ് മണി വില്പനയ്ക്കായി ടിക്കറ്റെടുത്തത്. അവിടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഒന്നാം സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഇതെല്ലാം മണി അറിയിച്ചതോടെ സ്ഥിരമായി ലോട്ടറിയെടുക്കുന്ന പതിവില്ലാത്ത ജോജോ സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ കൂടിയാണ് നൂറ് രൂപ മുടക്കി ലോട്ടറി വാങ്ങിയത്.

കൂടാതെ ഓണം ബംബറും ഒരെണ്ണം വാങ്ങി. വൈകീട്ടായപ്പോള്‍ സുഹൃത്ത് വിളിച്ചപ്പോഴാണ് ഒരു കോടി രൂപ സമ്മാനം കിട്ടിയ വിവരം ജോജോ അറിഞ്ഞത്. പിന്നീട് സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇത്രയധികം പണം കൈയില്‍വന്നെങ്കിലും താന്‍ ജോലി ചെയ്യുന്ന കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്നുതന്നെയാണ് ജോജോയുടെ ആഗ്രഹം.അല്ലെങ്കില്‍ ഈ പണംകൊണ്ട് ഭാര്യ നിഷിയും പത്താംക്ലാസ്സുകാരനായ മകന്‍ ഹരികൃഷ്ണനുമടങ്ങുന്ന കുടുംബം പോറ്റാന്‍ വേറെയെന്തെങ്കിലും തൊഴില്‍ തിരഞ്ഞെടുക്കും.

More Citizen News - Ernakulam