ഇരുമലപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റോപ്പ് അനുവദിക്കണം -ക്ഷത്രിയ േക്ഷമസഭ

Posted on: 14 Sep 2015കോതമംഗലം: ഇരുമലപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് കുറ്റിലഞ്ഞി ക്ഷത്രിയ ക്ഷേമസഭാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോതമംഗലം-പെരുമ്പാവൂര്‍ റോഡില്‍ ഏറ്റവും തിരക്കേറിയ കവലയാണ് ഇരുമലപ്പടി. ദിവസേന ധാരാളം ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും മറ്റും വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന സ്റ്റോപ്പാണ്.
ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നിര്‍വാഹക സമിതി അംഗം ആത്മജവര്‍മ തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ത്രിവിക്രമ വര്‍മ അധ്യക്ഷത വഹിച്ചു. സി.കെ. കൃഷ്ണകുമാര്‍, കെ. രാമവര്‍മ, പി.വി.ആര്‍. തിരുമുല്‍പ്പാട്, ഡോ. ഹൈമവതി തമ്പുരാട്ടി, അശോക വര്‍മ, ടി.കെ. ഭാസ്‌കര വര്‍മ, എസ്. കൃഷ്ണവര്‍മ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam