ജൈവകൃഷി വ്യാപിപ്പിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം -മാര്‍ ജോര്‍ജ് ആലഞ്ചേരി

Posted on: 13 Sep 2015കൊച്ചി: ജൈവകൃഷി സംസ്‌കാരം വ്യാപിപ്പിച്ച് മാരകരോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപതാ വെല്‍ഫെയര്‍ സര്‍വീസസ് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച സുവര്‍ണ ജൂബിലി കലോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദനയനുഭവിക്കുന്നവരോട് ചേര്‍ന്നു നില്‍ക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള മനസ് കലാകാരന്മാര്‍ക്കുണ്ടാകണം-അദ്ദേഹം പറഞ്ഞു. നര്‍ത്തകി രൂപ ജോര്‍ജ് കലോത്സവം ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഫാ. ഡെന്നി കാട്ടയില്‍, പാപ്പച്ചന്‍ തെക്കേക്കര, ആനീസ് ജോബ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam