മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹ മഹായജ്ഞം ഇന്നു തുടങ്ങും

Posted on: 13 Sep 2015തിരുവാങ്കുളം: മാമല മുരിയമംഗലം നരസിംഹസ്വാമി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവതസപ്താഹ മഹായജ്ഞം ഞായറാഴ്ച വൈകീട്ട് മഹാത്മ്യപാരായണത്തോടെ തുടങ്ങും. വിഗ്രഹഘോഷയാത്ര രാവിലെ 8.30ന് എറണാകുളം ശിവക്ഷേത്രത്തില്‍ നിന്ന് തുടങ്ങും. കല്യാണ്‍ സില്‍ക്‌സ് എം.ഡി. ടി.എസ്.പട്ടാഭിരാമന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിക്കും.
തന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായിരിക്കും. 4.30ന് ജസ്റ്റിസ് വി.ചിദംബരേഷ് സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും. വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ദിവസവും രാവിലെ 6ന് വിഷ്ണു സഹസ്രനാമജപം, സമൂഹപ്രാര്‍ഥന, 6.30ന് ഭാഗവതപാരായണവും പ്രഭാഷണവും എന്നിവ നടക്കും.

More Citizen News - Ernakulam