കാന്‍സര്‍ രോഗത്തിനെതിരെ ബോധവത്കരണവുമായി...

Posted on: 13 Sep 2015തൃപ്പൂണിത്തുറ: കാന്‍സര്‍ രോഗത്തിനെതിരെ വിവിധ ബോധവത്കരണ പരിപാടികളുമായി ഉദയംപേരൂര്‍ ഗ്രാമം. ഉദയംപേരൂര്‍ എ.കെ.ജി. സ്മാരക ഗ്രാമീണ ഗ്രന്ഥശാലയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 'കാന്‍സറിനെതിരെ കാന്‍വാസ്...' എന്ന പേരില്‍ ശനിയാഴ്ച പത്തോളം ചിത്രകാരന്‍മാര്‍ ഒറ്റ കാന്‍വാസില്‍ ചിത്രരചന നടത്തി. നടക്കാവിലായിരുന്നു ഇത്. ചിത്രകാരന്‍ ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി. രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജു, ഇ.കെ. രാജേഷ്, പി.വി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാസന്‍ പുതിയകാവ്, എം.ജി. ഉദയന്‍, ഗവ: ആര്‍.എല്‍.വി. കോളേജിലെ ചിത്രകലാ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചിത്രരചനന നടത്തി.
14ന് വൈകീട്ട് 5ന് കാന്‍സര്‍രോഗത്തില്‍ നിന്നും വിമുക്തരായവരുടെ കൂട്ടായ്മ നടക്കാവ് ജെ.ബി.എസ്. സ്‌കൂള്‍ ഹാളില്‍ നടക്കും. ഡോ.എം.എന്‍. സുധാകരന്‍ പങ്കെടുക്കും. 16ന് 4 മണിക്ക് ഉദയംപേരൂര്‍ കവലയില്‍ നിന്ന് നടക്കാവ് വരെ കൂട്ടനടത്തം ഉണ്ടാകും. അര്‍ജുന അവാര്‍ഡ് ജേതാവ് ടോംജോസ്, സിനിമാ സംവിധായകന്‍ ജയരാജ് വിജയ് എന്നിവര്‍ ചേര്‍ന്ന് ഫ്ലഗ് ഓഫ് ചെയ്യും. 17ന് 4.30ന് നടക്കാവ് മൈതാനിയില്‍ കൂടുന്ന യോഗത്തില്‍ കാന്‍സര്‍ രോഗ ചികിത്സകന്‍ ഡോ. വി.പി. ഗംഗാധരനെ ആദരിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വി.പി. ഗംഗാധരന്‍ കാന്‍സര്‍രോഗ ബോധവത്കരണം നടത്തും. തുടര്‍ന്ന് ജയചന്ദ്രന്‍ തകഴിക്കാരന്‍ അവതരിപ്പിക്കുന്ന കാന്‍സറിനെക്കുറിച്ചുള്ള കാരിക്കേച്ചര്‍ ഷോയും ഉണ്ട്.

More Citizen News - Ernakulam