നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടല്‍; കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

Posted on: 13 Sep 2015മരട്: യുവതികളോടൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടല്‍ സ്ഥിരമാക്കിയ കുപ്രസിദ്ധ ഗുണ്ട ആലുവ എരുമത്തല കടവില്‍ വീട്ടില്‍ അംജിത്തി(35)നെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പരസ്യം നല്‍കിയും യുവതികളെ ഉപയോഗിച്ച് ചാറ്റിങ്ങിലൂടെയും യുവാക്കളെ വിളിച്ചുവരുത്തിയശേഷം യുവതികളോടൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടിയ 2 കേസ്സുകളിലാണ് അറസ്റ്റ്. ഇത്തരത്തില്‍ ആഗസ്ത് 18ന് കൊല്ലം സ്വദേശിയായ യുവാവിനെ മരട് അബാദ് ന്യൂക്ലൂയസ് മാളില്‍ വിളിച്ചുവരുത്തി. എന്നാല്‍ യുവാവ് യുവതിയോടൊപ്പം ഫ്ലറ്റില്‍ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്ന് മാളിലെത്തിയ അംജിത്, യുവാവിനെ മര്‍ദിച്ചവശനാക്കി. ഇതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലായിരുന്നു മരട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അംജത് പരിചയപ്പെടുത്തിക്കൊടുത്ത എറണാകുളം സ്വദേശിനിയായ സിനിമാനടി വഴി അംജത് 7 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി നല്‍കിയ യുവാവ് പറയുന്നു.
കാസര്‍കോട്, കുമ്പള, വയനാട്, താമരശ്ശേരി, ആലപ്പുഴ സൗത്ത്, കോടനാട്, പറവൂര്‍, കളമശ്ശേരി, ആലുവ, പനങ്ങാട് തുടങ്ങിയ സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച, സ്​പിരിറ്റുകടത്തല്‍, കുഴല്‍ പണം ഇടപാട്, ബ്ലൂക്ക് മെയിലിങ് എന്നിവയുള്‍പ്പെടെ നിരവധി കേസ്സുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു.

More Citizen News - Ernakulam