റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് നിയമപരമായ അധികാരം അനിവാര്യം

Posted on: 13 Sep 2015കൊച്ചി: റസിഡന്റ്‌സ് അസോസിയേഷന്‍ കൂട്ടായ്മകള്‍ക്ക് ശക്തി ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക വികസനം കാര്യക്ഷമമായി മുന്നോട്ടുപോകുകയുള്ളൂവെന്നും നിയമപരമായ അധികാരം റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് നല്‍കേണ്ടത് ഏറ്റവും കാലികമായ ആവശ്യമാണെന്നും ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍.
റസിഡന്റ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ (റാക്കോ) സംസ്ഥാന കമ്മിറ്റിയും സേവ് കേരള മൂവ്‌മെന്റും ചേര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി ജങ്ഷന്‍ മദര്‍ തെരേസ സ്‌ക്വയറില്‍ നടത്തിയ അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേവ് കേരള മൂവ്‌മെന്റിന്റെയും റാക്കോയുടെയും പ്രസിഡന്റായ അഡ്വ. പി.ആര്‍. പത്മനാഭന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, എന്‍.കെ.സി. ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു, ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ്, കുരുവിള മാത്യൂസ്, ഉത്തര മേഖലാ റസിഡന്റ്‌സ് അപ്പെക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. തമ്പിസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam