ചോറ്റാനിക്കരയില്‍ കുടിവെള്ള വിപുലീകരണ പദ്ധതി ഉദ്്ഘാടനം ചെയ്തു

Posted on: 13 Sep 2015ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ നിര്‍മിച്ച കുടിവെള്ള സംഭരണിയും പൈപ്പ് ലൈനും ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഒരുകോടി പതിനൊന്നര ലക്ഷം രൂപയുപയോഗിച്ചാണ് കുടിവെള്ള സംഭരണിയും പൈപ്പ് ലൈനും നിര്‍മിച്ചത്.
യോഗത്തില്‍വച്ച് എഫ്‌സിഐ ഒഇഎന്‍ കണക്ടേഴ്‌സ് ഗ്രാമപ്പഞ്ചായത്തിന് വാങ്ങിനല്‍കിയ 210 സിഎഫ്എല്‍ വിളക്കുകളുടെ ഉദ്ഘാടനം ജില്ലാബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് നിര്‍വഹിച്ചു. അഡ്വ. റീസ് പുത്തന്‍വീടന്‍, ജല അതോറിട്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാബു തോമസ്, രമണി ജനകന്‍, കെ. കൊച്ചനിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam