ഗിരിനഗര്‍ ഭവന്‍സിനും കാക്കനാട് ഭവന്‍സിനും ട്രോഫി

Posted on: 13 Sep 2015'സൃഷ്ടി-2015'


തൃപ്പൂണിത്തുറ: തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രത്തില്‍ നടന്ന വിദ്യാര്‍ഥികളുടെ കലാ-സാംസ്‌കാരികോത്സവം 'സൃഷ്ടി-2015'ല്‍ 58 പോയിന്റ് നേടിയ ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറും കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയവും ഒന്നാം സ്ഥാനം പങ്കിട്ടു. ഭവന്‍സ് കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഖ്യാതിഥിയായിരുന്നു. നിത്യ ഗോപാലകൃഷ്ണന്‍, പ്രിയാ മേനോന്‍, ഭവന്‍സ് മുന്‍ഷി വിദ്യാശ്രം പ്രിന്‍സിപ്പല്‍ ശ്രീകാന്തകുമാരി വി.എസ്, വൈസ് പ്രിന്‍സിപ്പല്‍ ലതാ ജയറാം, പി.ടി.എ. പ്രസിഡന്റ് പവിത്ര രാജന്‍ കെ.കെ, എന്നിവര്‍ പ്രസംഗിച്ചു. ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡീന്‍ ഡോ. ബി. ഹരീന്ദ്രന്‍ സമ്മാനദാനം നടത്തി.

More Citizen News - Ernakulam