വി.എസ്സും കോടിയേരിയും ആലുവയില്‍ ചര്‍ച്ച നടത്തി

Posted on: 13 Sep 2015മൂന്നാര്‍ സമരം


ആലുവ:
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ആലുവ പാലസില്‍ രഹസ്യ ചര്‍ച്ച നടത്തി. മൂന്നാറിലെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 8.30 ന് വി.എസ്. മൂന്നാറിലേക്ക് തിരിക്കും. ഞായറാഴ്ച മന്ത്രി ഷിബു ബേബിജോണ്‍ തൊഴിലാളി പ്രതിനിധികളും കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ആലുവ പാലസിലാണ് ചര്‍ച്ച നടത്തുന്നത്.
അതേസമയം മൂന്നാറിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട പ്രശ്‌നം വഷളാക്കിയത് സര്‍ക്കാറിന്റെ അലംഭാവമാണെന്ന് ജോയ്‌സ് ജോര്‍ജ് എം.പി. ആരോപിച്ചു. ബോണസ് നല്‍കിയിട്ട് വേണം ചര്‍ച്ച നടത്താന്‍. രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസമില്ലാതായതാണ് രാഷ്ട്രീയ നേതാക്കളെ തൊഴിലാളികള്‍ അകറ്റിനിര്‍ത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ തൊഴിലാളി സമരം പെട്ടെന്നുണ്ടായതല്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. അഭിപ്രായപ്പെട്ടു. കാലങ്ങളായി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നാണ് സമരം പൊട്ടിപ്പുറപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

More Citizen News - Ernakulam