ലോക ആത്മഹത്യാ നിവാരണ ദിനം ആചരിച്ചു

Posted on: 13 Sep 2015കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ലോക ആത്മഹത്യാ നിവാരണ ദിനം ആചരിച്ചു. അസോസിയേറ്റ് പ്രൊഫ. ഡോ. ടി.ആര്‍. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തില്‍ ആത്മഹത്യകള്‍ തടയാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.
ഇതിനായി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും മാനസികാരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധയിടങ്ങളിലും സന്നദ്ധ സേവനം നടത്തും.
സേവനങ്ങള്‍ ആവശ്യമുള്ളവര്‍ മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം ഹെല്‍പ്പ് ലൈന്‍ ഫോണ്‍: 18004252444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847811159.

More Citizen News - Ernakulam