അനധികൃത മദ്യവില്‍പ്പന:ഒരാള്‍ അറസ്റ്റില്‍

Posted on: 13 Sep 2015കാലടി: മാണിക്യമംഗലത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയ കേസില്‍ നാട്ടിനംപിള്ളി ഉറുമ്പന്‍ വീട്ടില്‍ തോമസ് (59) നെ എക്‌സൈസ് അറസ്റ്റുചെയ്തു. കാലടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പ്രതിയില്‍ നിന്നും 1.3 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും തൊണ്ടിയായി 1370 രൂപയും കണ്ടെടുത്തതായി പ്രിവന്റീവ് ഓഫീസര്‍ പി.സി.ജോസഫ് അറിയിച്ചു.മദ്യവില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ 9400069573 എന്ന നമ്പരില്‍ അറിയിക്കാം

More Citizen News - Ernakulam