മരിച്ച തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: 13 Sep 2015കൊച്ചി: പെരുമ്പാവൂരിലെ സീപി സണ്‍ പ്ലൈ ബോര്‍ഡ് ഫാക്ടറിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16-നുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക അടക്കം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എസ്എസ്​പി പുപുല്‍ ദത്ത പ്രസാദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇന്ദ്രജിത് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തൊഴിലാളികളായ ധാനേശ്വര്‍ സ്വെയ്ന്‍, അശോക് കുമാപര്‍ ദാസ്, ഹല്‍ദര്‍ ദാസ്, സഹദേവ് പാത്ര എന്നിവരാണ് സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് മരിച്ചത്. ജീവിക മൈഗ്രന്റ് വര്‍ക്കേഴ്‌സ് മൂവ്‌മെന്റാണ് സംഭവം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിലെത്തിച്ചത്.
സംഭവം നടന്ന് ഒരു വര്‍ഷത്തിലേറെയായിട്ടും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമായില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തിയത്. കളക്ടര്‍, റൂറല്‍ എസ്​പി, അഡീഷണല്‍ ജില്ല മജിസ്‌ട്രേട്ട്, ജില്ല ലേബര്‍ ഓഫീസര്‍, മൂവാറ്റുപുഴ ആര്‍ഡിഒ, റീജണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍, ഇഎസ്‌ഐ റീജണല്‍ ഡയറക്ടര്‍ എന്നിവരില്‍ നിന്നും പരാതിക്കാരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. തൊഴില്‍ നിയമങ്ങള്‍ പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

More Citizen News - Ernakulam