ചോരക്കുഴി പള്ളിയിലെ മോഷണം: ആലുവ സ്വദേശി പോലീസ് പിടിയിലായി

Posted on: 13 Sep 2015കൂത്താട്ടുകുളം: മാസങ്ങള്‍ക്ക് മുമ്പ് കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ പണം മോഷ്ടിച്ച സംഭവത്തില്‍ ആലുവ സ്വദേശിയായ ബേബി പോലീസ് പിടിയിലായി. പള്ളിയില്‍ നിന്ന് 38,500 രൂപയാണ് മോഷ്ടിച്ചത്. കാലടിയില്‍ സംശയാസ്​പദമായ സാഹചര്യത്തില്‍ കണ്ട ബേബിയെ പോലീസ് പിടികൂടുകയായിരുന്നു.
തെളിവെടുപ്പിനായി ബേബിയെ പോലീസ് സംഘം പള്ളിയില്‍ കൊണ്ടുവന്നു. പള്ളിയില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞ് കഴിച്ചതും പണം മോഷ്ടിച്ചതുമായ കാര്യങ്ങള്‍ പോലീസ് സാന്നിധ്യത്തില്‍ പള്ളി ഭാരവാഹികള്‍ മുമ്പാകെ ബേബി വിശദീകരിച്ചു.

More Citizen News - Ernakulam