ഉത്തമ ഗ്രന്ഥങ്ങളുടെ പാരായണം ജീവിതം ധന്യമാക്കും: പ്രൊഫ.എം.കെ. സാനു

Posted on: 13 Sep 2015കൊച്ചി: മൂല്യങ്ങളും നന്മയും വിനിമയം ചെയ്യുന്ന ഉത്തമമായ ഗ്രന്ഥങ്ങളുടെ പാരായണം മനുഷ്യജീവിതം ധന്യമാക്കുന്നതാണെന്ന് പ്രൊഫ.എം.കെ. സാനു . റവ.ഡോ. പോള്‍ തേലക്കാട്ടിന്റെ നാനൂറു സുഭാഷിതങ്ങളുടെ സമാഹാരമായ 'ആ മനുഷ്യന്‍ ഞാന്‍ തന്നെ' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.ജി. പൗലോസ് ഗ്രന്ഥത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ.എം. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷണന്‍ പുസ്തകം പരിചയപ്പെടുത്തി. ടി.എം. എബ്രഹാം, ജോണ്‍പോള്‍, ബിബ്ലിയ അക്കാദമി ഡയറക്ടര്‍ ഫാ.ജോസ് മാണിപ്പറമ്പില്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, എറണാകുളം കരയോഗം പ്രസിഡന്റ് പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam