വിദ്യാഭ്യാസ വായ്പ: കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നല്‍കി

Posted on: 13 Sep 2015കൊച്ചി: കുടിശ്ശികയായ 8658 വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകള്‍ പ്രതികാര ബുദ്ധിയോടെ എസ്ബിടി റിലയന്‍സിന് വിറ്റ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ ഘടകകക്ഷിയായ കേരള വികാസ് കോണ്‍ഗ്രസ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍കണ്ട് നിവേദനം നല്‍കി. റിലയന്‍സിന്റെ ഗുണ്ടകള്‍ കുടിശ്ശിക പിരിക്കാന്‍ ഇറങ്ങിയാല്‍ അത് കേരളത്തിന്റെ ക്രമസമാധാനരംഗത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും നിവേദനത്തില്‍ പറഞ്ഞു.
കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് ചെമ്പേരി, സംസ്ഥാന നേതാക്കളായ അഡ്വ. ലിയോണല്‍ ജോസ്, കെ.എ.നാഷ്, സണ്ണി ചെറിയാന്‍, എം.എന്‍.സുരേഷ്, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി.എം.പീറ്റര്‍ ബാബു എന്നിവരാണ് ധനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

More Citizen News - Ernakulam