ഹക്കീമിന്റെ കുടുംബത്തിന് വീടൊരുക്കാന്‍ ലിമാറയുടേയും സല്‍മാന്റേയും കാരുണ്യയാത്ര

Posted on: 13 Sep 2015പെരുമ്പാവൂര്‍: ഗൃഹനാഥന്റെ മരണം മൂലം അനാഥരായ കുടുംബത്തെ സഹായിക്കാനായിരുന്നു ലിമാറ,സല്‍മാന്‍ എന്നീ രണ്ട് സ്വകാര്യ ബസ്സുകളുടെ ശനിയാഴ്ചത്തെ ഓട്ടം.പള്ളിക്കവല മറ്റത്തില്‍ വീട്ടില്‍ ഹക്കീം, ഭാര്യയേയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളേയും തനിച്ചാക്കി യാത്രയായിട്ട് ശനിയാഴ്ച 40 ദിവസം തികഞ്ഞു. ഡെങ്കിപ്പനി ബാധിച്ചാണ് ഹക്കീം മരിച്ചത്.10 വയസ്സുകാരനായ മൂത്ത മകന്‍ ഓട്ടിസ ബാധിതനാണ്. ഇവരുെട കുടുംബത്തിന് വീടും ജീവിതസാഹചര്യങ്ങളും ഒരുക്കാനുള്ള നാട്ടുകാരുടെ സദുദ്യമത്തില്‍ പങ്കാളികളാവുകയായിരുന്നു സ്വകാര്യബസ്സുടമകള്‍. കോതമംഗലം-ആലുവാ റൂട്ടിലോടുന്ന ലിമാറ ബസ്സും പെരുമ്പാവൂര്‍ - ആലുവാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സല്‍മാന്‍ ബസ്സും ശനിയാഴ്ച ടിക്കറ്റില്ലാതെ, യാത്രക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ച് സര്‍വീസ് നടത്തി. 15 ലക്ഷം രൂപ സമാഹരിക്കുകയാണ് ഹക്കിം കുടുംബസഹായ സമിതിയുടെ ലക്ഷ്യം. പലരില്‍ നിന്നുമായി ഇതുവരെ 9 ലക്ഷം രൂപയോളം സംഭാവനയായി ലഭിച്ചുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.സ്വകാര്യബസ്സുകളുെട കാരുണ്യയാത്ര പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ മര്‍ച്ചന്റ്‌സ് അേസാ.പ്രസിഡന്റ് സി.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.എസ്‌.െഎ.ശിവന്‍, കെ.എ.അബ്ദുള്‍ജലീല്‍, കെ.എ.നൗഷാദ്, റഫീഖ് വള്ളൂക്കാരന്‍, ഖാലിദ് പത്തനാഴത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam