ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം -നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്‌

Posted on: 13 Sep 2015കൊച്ചി: സംസ്ഥാനത്ത് കെ.ജി.എം.ഒ.യുടെ നേതൃത്വത്തില്‍ ജനങ്ങളേയും രോഗികളേയും വെല്ലുവിളിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഒ.പി.യും കാഷ്വാലിറ്റിയും പോലും തടസ്സപ്പെടുത്തി നടത്തുന്ന സമരം ഏത് ആവശ്യത്തിന്റെ പേരിലാണെങ്കിലും ജനവിരുദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ്, ഭാരവാഹികളായ എം.എന്‍. ഗിരി, എ.എ.വി. കെന്നഡി, രതീഷ് വടയാറ്റ്, ലിസ കുറ്റിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam