പുത്തന്‍വേലിക്കര ഗവ. ആശുപത്രിയുടെ സ്ഥലം കൈയേറി റോഡ് വെട്ടിയതായി പരാതി

Posted on: 13 Sep 2015പറവൂര്‍: പുത്തന്‍വേലിക്കര ഗവ. ആശുപത്രിയുടെ സ്ഥലം കൈയേറി മതില്‍ പൊളിച്ച് റോഡ് വെട്ടിയതായി പരാതി. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി. സി. അശോകന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്ത് വടക്കുതെക്കായുള്ള മതില്‍ പൊളിച്ചാണ് റോഡ് നിര്‍മിച്ചത്. സര്‍ക്കാറിന്റെ അനുമതി തേടാതെ ആശുപത്രി മതില്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയാണ് റോഡ് വെട്ടുന്നത്.
ജെസിബി ഉപയോഗിച്ച് ഈ ഭാഗത്തെ മണ്‍തിട്ട നീക്കം ചെയ്തതോടെ ആശുപത്രി കെട്ടിടത്തിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

More Citizen News - Ernakulam