ഓണാഘോഷവും വീല്‍ ചെയര്‍ വിതരണവും

Posted on: 13 Sep 2015വരാപ്പുഴ: തേവര്‍കാട് ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂനമ്മാവ് ഫാത്തിമ ഭവനിലെ കുട്ടികള്‍ക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചു. കലാ-കായിക-സിനിമ-സാമൂഹിക രംഗത്തുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.പിന്നണി ഗായകരായ തോപ്പില്‍ ആന്റോ, സാബു വരാപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കിയ സംഗീത വിരുന്നും ഓണസദ്യയുമുണ്ടായി. ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്ക് ചടങ്ങില്‍വച്ച് വീല്‍ ചെയര്‍ നല്‍കി. ദയ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പോള്‍ അധ്യക്ഷത വഹിച്ചു. സീരിയല്‍ താരങ്ങളായ ശ്രീലക്ഷ്മി, മജീദ്, ബിന്ദു വരാപ്പുഴ, മ്യൂസിക് ഡയറക്ടര്‍ മണലുര്‍ വിജയ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എ.അഗസ്റ്റിന്‍, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു.പ്രസാദ്, ജോസ് വരാപ്പുഴ,മനോജ് കുമാര്‍, സിസ്റ്റര്‍ മെര്‍ലിറ്റ്, സിസ്റ്റര്‍ ഹിത മരിയ, ഡാന്‍സര്‍ നിവ എന്നിവര്‍ പ്രസംഗിച്ചു.
.

More Citizen News - Ernakulam