സാംസ്‌കാരിക സമ്മേളനം

Posted on: 13 Sep 2015ചെറായി: ചെറായി മൈത്രി റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി. മൈത്രി നഗറില്‍ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സൗജത്ത് അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോള്‍സണ്‍ കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
എം.കെ.സീരി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ പുരസ്‌കാര വിതരണം ഡോ: കെ.എസ്.രാജു നിര്‍വഹിച്ചു. ജോസഫ് പനയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗം എം.ജെ.ടോമി, അഡ്വ: തോമസ് കാച്ചപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ഗോപി, വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.

More Citizen News - Ernakulam