പള്ളിക്കരയില്‍ ജൈവ കാര്‍ഷിക വിപണന കേന്ദ്രം തുടങ്ങി

Posted on: 13 Sep 2015കിഴക്കമ്പലം: കുന്നത്തുനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ ജൈവ കാര്‍ഷിക വിപണന കേന്ദ്രം തുടങ്ങി. ഉദ്ഘാടനം മുന്‍ എം.എല്‍.എ എം.എം. മോനായി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് നിസ്സാര്‍ ഇബ്രാഹിം അധ്യക്ഷനായി. മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദ് നിര്‍വഹിച്ചു.
എല്ലാ ശനിയാഴ്ചകളിലും ബാങ്കിന്റെ അംഗങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുള്ള ജൈവ കൃഷിയിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ വില്പന കേന്ദ്രത്തില്‍ നിന്ന് ലഭിക്കും
യോഗത്തില്‍ എന്‍.ഐ. ശെല്‍വകുമാര്‍, ജോണ്‍ സക്കറിയ, സിമ്മി ജോര്‍ജ്, പി.പി. അവറാച്ചന്‍, കെ.വി. കുട്ടപ്പന്‍, ടി. തോമസ്, രാമകൃഷ്ണ വാര്യര്‍, ഗ്രേസി പൗലോസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam