എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്‌പെന്‍സറിയുള്ള സംസ്ഥാനമായി കേരളം മാറി- മുഖ്യമന്ത്രി

Posted on: 13 Sep 2015ജില്ലാ ആയുര്‍വേദ ആശുപത്രി
ഇനി ഡോ. കലാം സ്മാരകം


കൊച്ചി:
എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്‌പെന്‍സറിയുള്ള രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
എറണാകുളം ജില്ലാ ആയുര്‍വേദാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ആശുപത്രിക്ക് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരക നാമകരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആരോഗ്യസംവിധാനങ്ങളേയും ഒരുമിച്ചു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോമിയോ ഡിസ്‌പെന്‍സറികള്‍ 40 പഞ്ചായത്തുകളിലാണ് ഇനി നടപ്പാക്കേണ്ടത്.
പഞ്ചായത്ത് പുനര്‍വിഭജനം മൂലമാണ് ഈ കുറവുണ്ടായതെന്നും ഈ കുറവ് ഉടനെ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ലൂഡി ലൂയീസ്, കൗണ്‍സിലര്‍ സുധ ദിലീപ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam