ഫാക്ടിന്റെ തകര്‍ച്ച ഉത്കണ്ഠയുണ്ടാക്കുന്നു- കോടിയേരി

Posted on: 12 Sep 2015ഏലൂര്‍: സംസ്ഥാനത്തെ മാതൃകാ പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഫാക്ടിന്റെ ഇന്നത്തെ അവസ്ഥ ഉത്കണ്ഠ ജനിപ്പിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗമണ്ഡല്‍ ഫാക്ടിന് മുന്നില്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി നടത്തിയ 100 മണിക്കൂര്‍ സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.
സബ്‌സിഡി, നയവ്യതിയാനങ്ങള്‍ ഫാക്ടിനെ തളര്‍ത്തിയിരിക്കുന്നു. ഇത് ജീവനക്കാരെയും ഫാക്ടിന്റെ അഭ്യുദയകാംക്ഷികളെയും ആശങ്കാകുലരാക്കിയിരിക്കുന്നു. ഇതര പൊതുമേഖലാ സ്ഥാപനങ്ങളുടെയും നില മെച്ചമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ഫാക്ട് തൊഴിലാളികളുടെ സമരത്തിന് സിപിഎമ്മിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

More Citizen News - Ernakulam