ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

Posted on: 12 Sep 2015തിരുവാങ്കുളം: മഹാത്മാ മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, മഹാത്മാ ബാലവേദി എന്നിവ ചേര്‍ന്ന് 44 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ലക്ഷംവീട് പരിസരത്തു നടന്ന ചടങ്ങില്‍ നഗരസഭാംഗം കെ.വി.സാജു വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വൈശാഖ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
തിരുവാങ്കുളം ഭാഗത്തെ 4 വാര്‍ഡുകളിലെ തിരഞ്ഞെടുത്ത 44 കുടുംബങ്ങള്‍ക്ക് കൊച്ചിന്‍ സൗത്ത് റോട്ടറിയുടെ സഹകരണത്തോടെയുള്ള ഓണക്കിറ്റ് വിതരണത്തിന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ തിലോത്തമ സുരേഷ്, സി.കെ.ശശി, ചന്ദ്രികാഹരിദാസ്, എന്നിവര്‍ നേതൃത്വം നല്‍കി.
യൂണിറ്റ് സെക്രട്ടറി ആയുഷ് ബി, വൈസ് പ്രസിഡന്റ് ഗോപിക എസ്. ജയന്‍, അമല്‍ എം.ആര്‍, ജുലീറ്റ വര്‍ഗീസ്, ജെറി ജോണ്‍സണ്‍, എം.ആര്‍.ജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam