കൊലപാതകശ്രമം: മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും

Posted on: 12 Sep 2015പറവൂര്‍: ബീയര്‍ക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ പറവൂര്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ഒരു വര്‍ഷം കഠിനതടവിനും 5000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
പുത്തന്‍വേലിക്കര വാഴപ്പിള്ളി ലിപ്‌സണ്‍ (30), കുറുമ്പതുരുത്ത് കൊച്ചുകടവില്‍ മജീഷ് (31), പുത്തന്‍വേലിക്കര തോണ്ടന്‍പാലം തച്ചേരി രജീന്ദ്രനാഥ് (തനു -33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2013 സപ്തംബറിലാണ് കേസിന് ആസ്​പദമായ സംഭവം. പുത്തന്‍വേലിക്കര ഡാമിയന്‍ ബാറില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പഞ്ഞിപ്പള്ള കൈമാതുരുത്തി ഫ്രിജിന്‍ പോളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജേക്കബ് ജോര്‍ജ്, അഡ്വ. എ.ജെ.ആര്‍. വര്‍ഗീസ്, അഡ്വ. സി.പി. അബ്ദുള്‍ഖാദര്‍ എന്നിവര്‍ ഹാജരായി.

More Citizen News - Ernakulam