തൃപ്പൂണിത്തുറയില്‍ മയക്കുമരുന്ന് വേട്ട; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Posted on: 12 Sep 2015തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ മയക്കുമരുന്നുകളുമായി മൂന്ന് യുവാക്കളെ േപാലീസ് അറസ്റ്റ് ചെയ്തു. 15 ആംപ്യൂളുകള്‍ പോലീസ് പിടിച്ചെടുത്തു.
പറവൂര്‍ കൈതാരം പാറപ്പുറത്ത് ജീമോന്‍ (ശരത് -31), കൈതാരം തേക്കുംകാട്ടില്‍ സബില്‍ (31), ഇടപ്പള്ളി ഉണിച്ചിറ സുഹറാ മന്‍സിലില്‍ മുജീബ് (35) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലീസും ഹില്‍പ്പാലസ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 8.15 നായിരുന്നു ഇത്.
ഡല്‍ഹിയില്‍ നിന്നാണ് ഇത്രയും ആംപ്യൂളുകള്‍ കൊണ്ടുവന്നതെന്നും തൃപ്പൂണിത്തുറയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വില്‍ക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്നും പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇവര്‍ക്ക് ആംപ്യൂളുകള്‍ എത്തിച്ചുകൊടുത്ത ഒരാളെ കൂടി കേസില്‍ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് ബൈക്കുകളിലായിട്ടാണ് മയക്കുമരുന്നുകളുമായി മൂവരും വന്നത്. ഇതില്‍ ഒരു ആംപ്യൂളിന് 650 രൂപ വിലയുണ്ട്. ഇവര്‍ മൂവരും മയക്കുമരുന്ന് ജില്ലയില്‍ വ്യാപകമായി വില്‍ക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡി.സി.പി ഹരിശങ്കര്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മയക്കുമരുന്ന് വില്പന സംഘത്തെ പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനായി എത്താമെന്ന് പറഞ്ഞവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ജീമോനെതിരെ പറവൂര്‍, കളമശ്ശേരി, മരട് പോലീസ് സ്റ്റേഷനുകളിലും മുജീബിനെതിരെ കളമശ്ശേരി, മരട് സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളുണ്ടെന്ന് പോലീസ്

More Citizen News - Ernakulam