ജനപങ്കാളിത്തം കൊണ്ട് മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്കമായി

Posted on: 12 Sep 2015കാക്കനാട്: ബെന്നി ബഹനാന്‍ എം.എല്‍.എ. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച 'സാന്ത്വന സാഫല്യം' മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രതീതി പരത്തി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയും ചെയ്തു.
കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ മേളയില്‍ വെള്ളിയാഴ്ച രാവിലെ തന്നെ വിവിധ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കളക്ടറേറ്റ് വളപ്പിലെത്തിയിരുന്നു. വിവിധ വകുപ്പുകളുടേതായി 25 കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നു. 600 വോളന്റിയര്‍മാരെയാണ് നിയോഗിച്ചത്. എല്ലാവര്‍ക്കും ലഘുഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തിയിരുന്നു. കളക്ടറേറ്റ് ജീവനക്കാരുടെ സേവനവും ലഭ്യമാക്കിയതോടെ പരിപാടിയുടെ നടത്തിപ്പ് അനായാസമായി. 3000 ഓളം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നുമാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തി സഹായം നല്‍കിയത്.

More Citizen News - Ernakulam