പന്തംകൊളുത്തി പ്രകടനം നടത്തി

Posted on: 12 Sep 2015മുളന്തുരുത്തി: സിപിഎം നടത്തിയ ശ്രീനാരായണഗുരു നിന്ദയ്ക്കും മറ്റു ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. വിശ്വഹിന്ദുപരിഷത്ത് നേതാക്കളായ രാജേഷ് മേനോന്‍, വേണുഗോപാല്‍, ഹിന്ദു ഐക്യവേദിക്കു വേണ്ടി രഘുനാഥ് ആമ്പല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആമ്പല്ലൂര്‍ പള്ളിത്താഴത്തുനിന്ന് ആരംഭിച്ച പ്രകടനം കാഞ്ഞിരമറ്റം ആമ്പല്ലൂരില്‍ സമാപിച്ചു.

More Citizen News - Ernakulam