അശോകപുരം-കൊടികുത്തുമല റോഡ് ഉദ്ഘാടനം

Posted on: 12 Sep 2015ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിര്‍മിച്ച അശോകപുരത്ത് നിന്നും കൊടികുത്തുമലയിലേക്കുള്ള ടാലന്റ് പബ്ലൂക് സ്‌കൂള്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം സിജി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സമീറ ജബ്ബാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ജമാല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.

More Citizen News - Ernakulam