പോക്കുവരവിന് പൊന്നുവില: വിേേല്ലജാഫീസിലും സബ് രജിസ്ട്രാര്‍ ഓഫീസിലും വിജിലന്‍സ് റെയ്ഡ്‌

Posted on: 12 Sep 2015മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് രജിസ്ട്രാര്‍ ഓഫീസിലും വെള്ളൂര്‍ക്കുന്നം വില്ലേജ് ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. ആധാരം പോക്കുവരവ് ചെയ്തു കൊടുക്കുന്നത് താമസിക്കുന്നു എന്ന പരാതിയിലായിരുന്നു പരിശോധന.
ഉച്ചയ്ക്കു ശേഷം എത്തിയ സംഘം ആദ്യം സബ് രജിസ്ട്രിയിലാണ് പരിശോധന നടത്തിയത്. എന്നാല്‍ പോക്കുവരവിനുളള ഫോം രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ആധാരം നടക്കുമ്പോള്‍ തന്നെ നല്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഈ ഓഫീസില്‍ കാര്യമായൊന്നും ചെയ്യാനില്ല. വിേേല്ലജാഫീസര്‍മാര്‍ ആധാരം പോക്കു വരവ് പരമാവധി വച്ചു താമസിപ്പിക്കുന്നതിനു പിന്നില്‍ താല്പര്യങ്ങളേറെയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പരിശോധനകളുണ്ടാകുമെന്നാണ് സൂചന. പോക്കു വരവ് പിടിച്ചു വച്ച് വില പേശുന്നതിന് ആധാരം എഴുത്തുകാരും വിേേല്ലജാഫീസര്‍മാരും ചേര്‍ന്ന സംഘം തന്നെ മൂവാറ്റുപുഴയിലെ ഒരു വിേേല്ലജാഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം.

More Citizen News - Ernakulam