ഹജ്ജിനായി 341 പേര്‍ കൂടി യാത്രതിരിച്ചു

Posted on: 12 Sep 2015നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 341 പേര്‍കൂടി ഹജ്ജിനായി പുറപ്പെട്ടു. സംഘത്തില്‍ 176 പുരുഷന്‍മാരും 165 സ്ത്രീകളും ആണുള്ളത്. വെള്ളിയാഴ്ച പുറപ്പെട്ടവരില്‍ 160 പേര്‍ മലപ്പുറം ജില്ലക്കാരാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 93 പേരും കാസര്‍കോട് നിന്ന് 88 പേരുമാണുള്ളത്. അടുത്ത ബുധനാഴ്ച വരെ എല്ലാ ദിവസവും ഓരോ വിമാനം വീതമാണുള്ളത്. വ്യാഴാഴ്ച രണ്ട് സര്‍വീസ് ഉണ്ടാകും. വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരെ കൊണ്ടുപോകുന്നതിനാണ് വ്യാഴാഴ്ച രണ്ടാമതൊരു സര്‍വീസ് കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മന്ത്രി വി.എസ്. ശിവകുമാര്‍ ഹജ്ജ്് ക്യാമ്പ് സന്ദര്‍ശിച്ചു

നെടുമ്പാശ്ശേരി:
മന്ത്രി വി.എസ്. ശിവകുമാര്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ്് ക്യാമ്പ് സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാത്രിയാണ് മന്ത്രി ക്യാമ്പിലെത്തിയത്. ക്യാമ്പിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ മന്ത്രി മെഡിക്കല്‍ വിഭാഗവും സന്ദര്‍ശിച്ചു. കെ.പി.സി.സി. സെക്രട്ടറി ബി.എ. അബ്ദുള്‍ മുത്തലിബും ഒപ്പമുണ്ടായിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവും വെള്ളിയാഴ്ച ഹജ്ജ്്് ക്യാമ്പ്്് സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം നേരം ക്യാമ്പില്‍ ചെലവഴിച്ച്്് ഹജ്ജാജിമാര്‍ക്ക്്് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

More Citizen News - Ernakulam